Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Charred Body

Idukki

സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് യു​വ​തി​യു​ടെ മൃ​തദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ

ചെ​റു​തോ​ണി: നേ​ര്യ​മം​ഗ​ലം - കു​മ​ളി സം​സ്ഥാ​ന​പാ​ത​യോ​ര​ത്ത് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ. ലോ​വ​ർ​പെ​രി​യാ​ർ പാ​മ്പ​ള ഡാ​മി​നു സ​മീ​പം ക​രി​മ​ണ​ൽ പൊ​ലി​സ് സ്‌​റ്റേ​ഷ​ൻ​പ​രി​ധി​യി​ലാ​ണ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് ഉ​ന്ന​ത പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും എ​ത്തി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും തെ​ളി​വൊ​ന്നും ല​ഭി​ച്ചി​ല്ല.
ര​ണ്ടു ദി​വ​സം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്നു ചു​രി​ദാ​റി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ​ഴി​യാ​ത്ര​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. പാ​മ്പ​ള ഡാം ​ക​ഴി​ഞ്ഞ് കോ​ത​മം​ഗ​ലം റോ​ഡി​ലൂ​ടെ മു​ന്നോ​ട്ടു​പോ​കു​മ്പോ​ൾ കെ​എ​സ്ഇ​ബി​യു​ടെ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ സ്ഥി​തി​ചെ​യ്യു​ന്ന ഭാ​ഗ​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഇ​വി​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച പ​ഴ​യൊ​രു ക​ട​യു​ടെ താ​ഴ്ഭാ​ഗ​ത്താ​യാ​ണ് മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​ത്. മൃ​ത​ശ​രീ​ര​ത്തി​ന്‍റെ അ​ര​യ്ക്കു താ​ഴെ​യു​ള്ള ഭാ​ഗ​മാ​ണ് പൂ​ർ​ണ​മാ​യും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലു​ള്ള​ത്. മൃ​ത​ദേ​ഹം സ്ത്രീ​യു​ടേ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ങ്കി​ലും ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. മൃ​ത​ദേ​ഹം ഇ​വി​ടെ എ​ത്തി​ച്ച സാ​ഹ​ച​ര്യം, മ​ര​ണ​കാ​ര​ണം, സം​ഭ​വ​ത്തി​നു പി​ന്നി​ൽ കൊ​ല​പാ​ത​ക​മാ​ണോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മാ​ത്ര​മേ വ്യ​ക്ത​മാ​കൂ​വെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

മൃ​ത​ദേ​ഹ​ത്തി​ന്‍റെ തി​രി​ച്ച​റി​യ​ലും മ​ര​ണ​കാ​ര​ണ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ഇ​ടു​ക്കി ഡി​വൈ​എ​സ്പി കെ.​ആ​ർ. മോ​ഹ​ൻ​ദാ​സ്,സി​ഐ സി​ദ്ദി​ക് അ​ബ്ദു​ൾ​ഖാ​ദ​ർ, എ​സ്ഐ താ​ജു​ദീ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up